പുന്നയൂർക്കുളം: വന്നേരിയിലെ വളർന്നുവരുന്ന എഴുത്തുകാരൻ ഏഴിയിൽ അബ്ദുല്ലയുടെ പ്രോത്സാഹനാർഥം, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു.
പുന്നയൂർക്കുളം നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ രണ്ടാമത് കവിതാസമാഹാരമായ "മൗനവാതിൽ പക്ഷി' അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ പ്രകാശനം നിർവഹിച്ചു.